സൗദിയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

by International | 02-12-2021 | 154 views

റിയാദ്: സൗദി അറേബ്യയില്‍ ലിഫ്റ്റിന്റെ കുഴിയില്‍ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട ചിറ്റാര്‍ കടലാടിമറ്റത്ത് സനൂപ് കെ. സുരേന്ദ്രന്‍ (27) ആണ് മരിച്ചത്. അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം.

ലിഫ്റ്റിന്റെ വാതില്‍ തുറന്നയുടനെ താഴെക്ക് പതിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷമായി സനൂപ് സൗദിയിലാണ്.

സനൂപ് അവിവാഹിതനാണ്. കിംഗ് ഫഹദ് ആശുപത്രി മോര്‍ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Lets socialize : Share via Whatsapp