സൗദിയില്‍ മൂടല്‍ മഞ്ഞിന് സാധ്യത: യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

by International | 02-12-2021 | 178 views

റിയാദ്: സൗദിയിലെ മൂന്ന് പ്രവിശ്യകളില്‍ കാഴ്ച മറയ്ക്കും വിധം മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ സൂക്ഷിക്കണമെന്നും സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

കിഴക്കന്‍ മേഖല, തുറൈഫ്, അല്‍ജൗഫ് തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത മഞ്ഞ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവും ഇവിടെ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച്‌ അല്‍ഹസയിലാണ് മഞ്ഞ് കൂടുതല്‍ അനുഭവപ്പെടുക. ദമാം, അല്‍ ജുബൈല്‍, ഖഫ്ജി, ദഹ്‌റാന്‍, റസ്തന്നൂറ എന്നിവിടങ്ങളിലും, വടക്കന്‍ പ്രദേശമായ തുറൈഫിലും അല്‍ ജൗഫ് മേഖലയിലെ അല്‍ ഖുറയാത്തിലും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

Lets socialize : Share via Whatsapp