ക​ട​ന്നു​പോ​യ​ത്​ മ​ര​ണ​മി​ല്ലാ​ത്ത 20 ദി​ന​ങ്ങ​ള്‍; ഒമാന്‍ കോ​വി​ഡ്​ മു​ക്​​ത​മാ​കു​ന്നു​വെ​ന്ന്​ സൂ​ച​ന

by International | 02-12-2021 | 158 views

മ​സ്​​ക​ത്ത്​: ​മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ല്‍​ നി​ന്ന്​ രാ​ജ്യം മു​ക്​​ത​മാ​കു​ന്നു​വെ​ന്ന്​ സൂ​ച​ന ന​ല്‍​കി കോ​വി​ഡ്​ കേ​സു​ക​ള്‍ താ​ഴോ​ട്ട്. ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​നി​ടെ പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യാ​തെ​യാ​ണ് ന​വം​ബ​ര്‍ ക​ട​ന്നു​പോ​യ​ത്. ക​ഴി​ഞ്ഞ​മാ​സം വെ​റും ര​ണ്ട്​ മ​ര​ണം മാ​ത്ര​മാ​ണ്​ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന്, 10 തീ​യ​തി​ക​ളി​ലാ​ണ്​ ഒ​രോ​ന്നു​വീ​തം മ​ര​ണം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള​ത്.

ഒ​ക്​​ടോ​ബ​റി​ല്‍ 15 പേ​രും സെ​പ്​​റ്റം​ബ​റി​ല്‍ 32 പേ​രു​മാ​ണ്​ മ​രി​ച്ചി​രു​ന്ന​ത്. ആ​കെ 263 ആ​ളു​ക​ള്‍​ക്കാ​ണ്​ ക​ഴി​ഞ്ഞ മാ​സം രോ​ഗം പി​ടി​പ്പെ​ട്ട​ത്.​ ഇ​ത്​ 2020 ഏ​പ്രി​ലി​ന്​ ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്​​ന്ന​താ​ണെ​ന്ന്​ ഡേ​റ്റ അ​ന​ലി​സ്​​റ്റും സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ക്ടി​വി​സ്​​റ്റു​മാ​യ ഇ​ബ്രാ​ഹിം അ​ല്‍ മൈ​മാ​നി പ​റ​ഞ്ഞു. എ​ന്നാ​ല്‍, 373 ആ​ളു​ക​ള്‍​ക്ക്​ അ​സു​ഖം ഭേ​ദ​മാ​വു​ക​യും ചെ​യ്​​തു. 98.5 ​ശ​ത​മാ​ന​മാ​ണ്​ കോ​വി​ഡ്​ മു​ക്​​തി നി​ര​ക്ക്. നി​ല​വി​ല്‍ 448 ആ​ളു​ക​ളാ​ണ്​ കോ​വി​ഡ് ബാ​ധി​ത​രാ​യി രാ​ജ്യ​ത്തു​ള്ള​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മു​ക്​​ത​രാ​യ​വ​ര്‍ മൂ​ന്നു​ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്. ന​വം​ബ​ര്‍ അ​വ​സാ​നം​വ​രെ 3,00,005 പേ​ര്‍​ക്കാ​ണ്​ അ​സു​ഖം ഭേ​ദ​മാ​യി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ 43 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി അ​ല്‍ മൈ​മാ​നി പ​റ​ഞ്ഞു. ഒ​ക്‌​ടോ​ബ​ര്‍ അ​വ​സാ​നം ഏ​ഴ് രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. ന​വം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ഇ​ത്​ നാ​ലാ​യി കു​റ​ഞ്ഞു. തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു​വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ്​ തീ​വ്ര പ​രി​ച​ര​ണ​ത്തി​ലു​ള്ള​ത്. ഒ​ക്​​ടോ​ബ​ര്‍ അ​വ​സാ​ന​ത്തി​ല്‍ മൂ​ന്നു​ രോ​ഗി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. മ​ഹാ​മാ​രി പി​ടി​പെ​ട്ട്​ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ രാ​ജ്യ​ത്ത്​ ഐ.​സി.​യു​വി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം ഒ​രാ​ളി​ലേ​ക്ക്​ ചു​രു​ങ്ങു​ന്ന​ത്. വൈ​റ​സി​നെ​തി​രെ​യു​ള്ള വാ​ക്​​സി​നേ​ഷ​ന്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​ണ്​ ന​വം​ബ​റി​ലെ​ കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ പ​റ​ഞ്ഞു. വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. വി​ദേ​ശി​ക​ള്‍​ക്ക​ട​ക്കം സൗ​ജ​ന്യ​മാ​യാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്.

വാ​ക്​​സി​നെ​ടു​ക്കാ​ത്ത വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മാ​ക്കി പ്ര​ത്യേ​ക മൊ​ബൈ​ല്‍ ക്യാ​മ്പു​ക​ളും മ​റ്റും ആ​രോ​ഗ്യ വ​കു​പ്പിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്​ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​മാ​ണ്. മു​ന്‍​കു​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെയ്യേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി ആ​ളു​ക​ളാ​ണ്​ ഇ​ത്ത​രം സ്​​ഥ​ല​ങ്ങ​ളി​ലെ​ത്തി വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത്​ കോ​വി​ഡി​നെ​തി​രെ ബൂ​സ്​​റ്റ​ര്‍ ഡോ​സും ന​ല്‍​കു​ന്നു​ണ്ട്​. മു​തി​ര്‍ന്ന പ്രാ​യ​ക്കാ​ര്‍, നി​ത്യ​രോ​ഗി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ക്കാ​ണ് കു​ത്തി​വെ​പ്പ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യ​ത്.

കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ​യും ശ​ക്​​ത​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളാ​ണ്​ രാ​ജ്യം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍, രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബൊ​ട്‌​സ്വാ​ന, സിം​ബാ​ബ്‌​വെ, ല​സൂ​ട്ടൂ, ഈ​ശ്വ​തി​നി, മൊ​സാം​ബീ​ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ താ​ല്‍​ക്കാ​ലി​ക വി​ല​ക്ക്​ കോ​വി​ഡ്​ സു​പ്രീം ക​മ്മി​റ്റി ഏ​ര്‍​പ്പെ​ടു​ത്തി​. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ ​ദി​വ​സം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, പ​ല ആ​ളു​ക​ളും കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ അ​ല​സ​ത കാ​ണി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. മാ​ളു​ക​ളി​ലും മ​റ്റ്​ ക​ട​ക​ളി​ലും മാ​സ്​​ക്​ ധ​രി​ക്കാ​​ത​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ഇ​ട​പ​ഴ​കു​ന്നു​ണ്ട്. കോ​വി​ഡ്​ നി​ര​ക്ക്​ കു​റ​യു​ന്നു​​ണ്ടെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്.

Lets socialize : Share via Whatsapp