യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ മനോജ് കെ ജയന്‍

by General | 02-12-2021 | 332 views

ദുബായ്: ചലച്ചിത്ര നടന്‍ മനോജ് കെ ജയന്‍ യു എ ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഒരൂ കലാകാരന്‍ എന്ന നിലയില്‍ ആഭിമാന നിമിഷമാണെന്ന് മനോജ് കെ ജയന്‍ പറഞ്ഞു.
 
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് അടുത്തിടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, സംവിധായകന്‍ ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യു എ ഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.
Lets socialize : Share via Whatsapp