ഒമിക്രോണ്‍: വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്ന് സൗദി

by International | 02-12-2021 | 255 views

ജിദ്ദ: ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണിലേക്കു മടങ്ങില്ലെന്നു സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി. കോവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ ഗള്‍ഫില്‍ ആദ്യമായി സൗദിയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുമോ എന്ന ആശങ്ക ഉയരവേയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

ആദ്യ കാലങ്ങളില്‍ ലോകത്ത് വൈറസിന്റെ തരംഗങ്ങളോ വകഭേദമോ പ്രത്യക്ഷപ്പെട്ടപ്പോള്‍ വാക്‌സിനുകളുടെ ലഭ്യതയും സമൂഹത്തില്‍ അവബോധവും കുറവായിരുന്നുവെന്നതിനാല്‍ ഭയം കൂടുതലായിരുന്നു. ഇന്നിപ്പോള്‍ 22.3 ദശലക്ഷം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതും അവരില്‍ ചിലര്‍ ബൂസ്റ്റര്‍ ഡോസ് എടുത്തതുമൊക്കെ ഭയം കുറയാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp