യുഎഇ ദേശീയ ദിനാഘോഷം: 10 ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ദുബായ് പോലീസ്

by General | 02-12-2021 | 237 views

ദുബായ്: ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ദുബായ് പോലീസ്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് നടപടി.

ആഘോഷങ്ങളും ഭാഗമാകണമെന്ന് ദുബായ് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ നിയമങ്ങളും പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനം കണ്ടുകെട്ടാന്‍ വരെ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് തങ്ങളുടെ കാര്‍ ദേശീയ പതാക കൊണ്ട് അലങ്കരിക്കാം, എന്നാല്‍ ഇത് നിങ്ങള്‍ക്കോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്കോ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

ദുബായ് പോലീസ് നിരോധിച്ച ട്രാഫിക് നിയമലംഘനങ്ങളുടെ പട്ടിക:

  • വാഹന പരേഡുകള്‍.
  • ഡ്രിഫ്റ്റിംഗ്
  • സണ്‍റൂഫില്‍ നിന്നോ ജനാലകളില്‍ നിന്നോ ശരീരം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വാഹന യാത്രക്കാര്‍.
  • വിന്‍ഡ്ഷീല്‍ഡ് ഇരുണ്ടതാക്കുക അല്ലെങ്കില്‍ നിറം നല്‍കുക.
  • വാഹനത്തില്‍ അമിതഭാരം കയറ്റുക
  • ഏതെങ്കിലും തരത്തിലുള്ള സ്‌പ്രേ ഉപയോഗിച്ച്‌. വാഹനത്തിന്റെ മുന്നിലോ പിന്നിലോ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുക
  • റോഡിന് നടുവില്‍ വാഹനം നിര്‍ത്തുകയോ അതില്‍ നിന്ന് ഇറങ്ങുകയോ ചെയ്യുക.
  • സ്റ്റണ്ട് ഡ്രൈവിംഗ്.
  • വാഹനത്തിന്റെ നിറം മാറ്റല്‍
Lets socialize : Share via Whatsapp