സൗ​ദി​യി​ല്‍ ബി​നാ​മി സ്ഥാ​പ​ന പ​രി​ശോ​ധ​ന ഫെ​ബ്രു​വ​രി​യി​ല്‍ തു​ട​ങ്ങും

by International | 01-12-2021 | 187 views

ജി​ദ്ദ: സൗ​ദി​യി​ല്‍ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​െ​ര പ​രി​ശോ​ധ​ന ഫെ​ബ്രു​വ​രി​യി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് സ​കാ​ത്ത് ടാ​ക്സ് ആ​ന്‍​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി. 20 ല​ക്ഷ​ത്തി​ല​ധി​കം വാ​ര്‍​ഷി​ക വ​രു​മാ​നം നേ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​കും ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന. പ​ദ​വി ശ​രി​യാ​ക്കാ​ത്ത ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളോ​ട് വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

2022 ഫെ​ബ്രു​വ​രി പ​കു​തി വ​രെ​യാ​ണ് പ​ദ​വി ശ​രി​യാ​ക്കാ​നു​ള്ള സ​മയം. ഇ​തി​നു​ള്ളി​ല്‍ ബി​നാ​മി പ​ദ​വി വെ​ളി​പ്പെ​ടു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കി​ല്ല. കാ​ല​യ​ള​വ് അ​വ​സാ​നി​ക്കും മു​മ്പ് സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​ന്തം പേ​രി​ലാ​ക്കാം. നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​ത്തി​ല്‍ ​നി​ന്ന് പ്ര​യോ​ജ​നം നേ​ട​ണ​മെ​ന്ന് നാ​ഷ​ന​ല്‍ ആ​ന്‍​ഡി ക​ണ്‍​സീ​ല്‍​മെന്റ്​ പ്രോ​ഗ്രാം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളോ​ടും ആ​ഹ്വാ​നം ചെ​യ്തു.

ര​ണ്ട്​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വാ​ര്‍​ഷി​ക വ​രു​മാ​നം സൃ​ഷ്‌​ടി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യു​ണ്ടാ​കും. പി​ന്നീ​ട് ബാ​ക്കി​യു​ള്ള​വ​യി​ലും. കാ​റ്റ​റി​ങ്, ലോ​ന്‍​ട്രി, ബാ​ര്‍​ബ​ര്‍, ബ്യൂ​ട്ടി സെന്റ​റു​ക​ള്‍, ഇ​ല​ക്‌​ട്രി​സി​റ്റി പ്ലം​ബി​ങ്​ ഷോ​പ്പു​ക​ള്‍, പ​ഴം പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ സ്​​റ്റേ​ഷ​നു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ തു​ട​ങ്ങി​യ​വ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടും. സൗ​ദി​ക​ളു​മാ​യി ചേ​ര്‍​ന്നോ, സ്വ​ന്തം​നി​ല​ക്കോ സ്ഥാ​പ​നം ന​ട​ത്താം. അ​ല്ലെ​ങ്കി​ല്‍ സൗ​ദി പൗ​ര​ന്മാ​ര്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്ക​ണം. സ്വ​ന്തം നി​ല​ക്ക് സ്ഥാ​പ​നം ന​ട​ത്താ​ന്‍ ത​യാ​റാ​കു​ന്ന​വ​ര്‍​ക്ക് പ്രീ​മി​യം ഇ​ഖാ​മ ന​ല്‍​കു​ന്നു​ണ്ട്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​ന​കം ​ത​ന്നെ പ​ദ​വി ശ​രി​യാ​ക്കി.

Lets socialize : Share via Whatsapp