ഫോര്‍മുല വണ്‍: കുവൈത്ത്​ കിരീടാവകാശി സൗദിയിലേക്കു​ പോകും

by International | 01-12-2021 | 213 views

കു​വൈ​ത്ത്​ സി​റ്റി: സൗ​ദി​യി​ലെ ജി​ദ്ദ​യി​ല്‍ ന​ട​ക്കു​ന്ന ഫോ​ര്‍​മു​ല വ​ണ്‍ ഗ്രാ​ന്‍​ഡ്​ പ്രി​ക്​​സ്​ സ​മാ​പ​ന ച​ട​ങ്ങി​ന്​ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ല്‍ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ ഡി​സം​ബ​ര്‍ അ​ഞ്ചി​ന്​ സൗ​ദി സ​ന്ദ​ര്‍​ശി​ക്കും.

സൗ​ദി കി​രീ​ടാ​വ​കാ​ശി സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ആ​ലു സ​ഉൗ​ദ്​ അ​യ​ച്ച ക്ഷ​ണ​ക്ക​ത്ത് കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ര്‍ പ്രി​ന്‍​സ്​ സു​ല്‍​ത്താ​ന്‍ ബി​ന്‍ സ​അ​ദ്​ ആ​ലു സ​ഉൗ​ദ്​ ബ​യാ​ന്‍ പാ​ല​സി​ലെ​ത്തി കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​ക്ക്​​ കൈ​മാ​റി.

മേ​ഖ​ല​യി​ലെ​യും അ​ന്ത​ര്‍​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ക​ത്തി​ല്‍ പ്ര​തി​പാ​ദി​ച്ച​താ​യി കു​വൈ​ത്ത്​ വാ​ര്‍​ത്ത ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഫോ​ര്‍​മു​ല വ​ണ്ണി​ലെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​റോ​ട്ട​താ​ര​ങ്ങ​ളു​ടെ വി​സ്​​മ​യ പ്ര​ക​ട​ന​ങ്ങ​ളു​മാ​യി സൗ​ദി ഗ്രാ​ന്‍​ഡ്​ പ്രി​ക്​​സ്​ മ​ത്സ​രം ഡി​സം​ബ​ര്‍ മൂ​ന്നു​ മു​ത​ല്‍ മൂ​ന്നു​ ദി​വ​സ​മാ​ണ്​ ജി​ദ്ദ കോ​ര്‍​ണി​ഷി​ല്‍ അ​ര​ങ്ങേ​റു​ക

Lets socialize : Share via Whatsapp