
അബുദാബി: സ്മാരക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് യുഎഇ. രക്തസാക്ഷികളുടെ ത്യാഗങ്ങള്‍ മായാതെ നില്‍ക്കുമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് വ്യക്തമാക്കിയത്. സത്യത്തിനും പ്രതിരോധത്തിനും വേണ്ടി ജീവന് ബലിയര്‍പ്പിച്ചവര്‍ മണ്മറഞ്ഞാലും ജനമനസ്സുകളില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രക്തസാക്ഷി കുടുംബങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ഓഫിസ് തുറന്നു ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സൈനികരോടും കുടുംബത്തോടും രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് തെളിവാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു.
രക്തസാക്ഷികളുടെ സംഭാവനകള്‍ വിവരിക്കുന്ന നാഷനല്‍ ആര്‍ക്കൈവ്സ്, മ്യൂസിയം എന്നിവയും നിര്‍മ്മിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍, സമഗ്ര ആരോഗ്യ സംരക്ഷണ പരിപാടികള്‍, സാമൂഹിക പിന്തുണയുള്ള സംരംഭങ്ങള്‍ തുടങ്ങി ഒട്ടേറെ പദ്ധതികളും യുഎഇ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്.