
മസ്കത്ത്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാന്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം ഒമാനില്‍ സ്ഥിരീകരിച്ചതായുള്ള രീതിയില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ഈ വകഭേദത്തെ കണ്ടെത്തുന്നതിന് ഒമാനിലെ പകര്‍ച്ചവ്യാധി പര്യവേക്ഷണ സംവിധാനങ്ങള്‍ പ്രാപ്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.