അബൂദബി റോഡുകളിലുടനീളം ട്രക്കുകളും ഭാരവാഹനങ്ങളും താത്ക്കാലികമായി നിരോധിക്കും

by Abudhabi | 30-11-2021 | 406 views

അബൂദബി: ഐലന്‍ഡിലേക്ക് കടക്കുന്നവയടക്കം നഗരത്തിലെ റോഡുകളില്‍ ട്രക്കുകള്‍, ഹെവി വാഹനങ്ങള്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ എന്നിവയുടെ ഗതാഗതം അബൂദബി പോലീസ് നിരോധിച്ചു.

ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്സഫ പാലം, അല്‍ മഖ്ത പാലം എന്നിവയുള്‍പ്പെടെ എല്ലാ പ്രവേശന കവാടങ്ങള്‍ക്കും യാത്രാനിരോധനം ബാധകമാണ്. അനുസ്മരണ ദിനത്തോടും 50 ാം ദേശീയ ദിനാഘോഷത്തോടും ബന്ധപ്പെട്ടാണ് നടപടി.

നിരോധനം നവംബര്‍ 30 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഡിസംബര്‍ നാല് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു വരെ നീണ്ടുനില്‍ക്കും. ബസുകള്‍, ഈ കാലയളവില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. അതേസമയം, പൊതു ശുചീകരണ കമ്ബനികളുടെ വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.

നഗരത്തിലെ എല്ലാ റോഡുകളിലും ട്രാഫിക് പട്രോളിംഗിന്റെ ഉയര്‍ന്ന സാന്നിധ്യം കൂടാതെ ട്രാഫിക് ഫ്‌ളോ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി സമഗ്രമായ ട്രാഫിക് പ്ലാന്‍ നടപ്പാക്കുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ദാഹി അല്‍-ഹാമിരി പറഞ്ഞു.

Lets socialize : Share via Whatsapp