പുതിയ കോവിഡ് വകഭേദം: മൊറോക്കോ സര്‍വ്വീസ് നിര്‍ത്തലാക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

by Travel | 30-11-2021 | 409 views

അബുദാബി: മൊറോക്കോയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി ഇത്തിഹാദ് എയര്‍വേയ്‌സ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മൊറോക്കോ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ക്ക് ഇത്തിഹാദുമായി ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്കായി onetihad.com/destinationguide വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലോ +971 600 555 666 (യുഎഇ) നമ്പറിലോ ബന്ധപ്പെടാം. അതേസമയം ട്രാവല്‍ ഏജന്റ് വഴി ടിക്കറ്റ് എടുത്തവരാണെങ്കില്‍ ഏജന്‍സിയെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Lets socialize : Share via Whatsapp