ക്രിപ്​റ്റോ കറന്‍സിക്കെതിരെ പ്രചാരണം ആരംഭിച്ച്‌​ കു​വൈ​ത്ത്​ സെന്‍ട്രല്‍ ബാങ്ക്​

by Business | 30-11-2021 | 249 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സെ​ന്‍​ട്ര​ല്‍ ബാ​ങ്കും കാ​പി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റ്​ അ​തോ​റി​റ്റി​യും ചേ​ര്‍​ന്ന്​ ക്രി​പ്​​റ്റോ ക​റ​ന്‍​സി​ക്കെ​തി​രെ ​ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ന്‍ ആ​​രം​ഭി​ച്ചു. ബാ​ങ്ക്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത നി​ര്‍​വ​ഹ​ണ ഭാ​ഗ​മാ​യാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന്​ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ ഗ​വ​ര്‍​ണ​ര്‍ ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹാ​ഷി​ല്‍ പ​റ​ഞ്ഞു. വെ​ര്‍​ച്വ​ല്‍ അ​സ​റ്റി​ല്‍ വ​ലി​യ ന​ഷ്​​ട സാ​ധ്യ​ത​യു​ണ്ടെ​ന്നും പെട്ടെ​ന്നു​ള്ള മൂ​ല്യ വ്യ​ത്യാ​സ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ താ​ങ്ങാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​വൈ​ത്തി​ല്‍ ഇ​ത്ത​രം ഒാ​ണ്‍​ലൈ​ന്‍ ക​റ​ന്‍​സി​ക​ള്‍​ക്ക്​ സൂ​പ്പ​ര്‍ വൈ​സ​റി, റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മോ മേ​ല്‍​നോ​ട്ട​മോ ഇ​ല്ല.


ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​നും വ​ഞ്ച​ന​ക്കും സാ​ധ്യ​ത​യേ​റെ​യാ​ണ്. വ്യ​ക്​​തി​ക​ള്‍​ക്ക്​ ഇ​ത്​ വ​ലി​യ പ​രി​ക്കേ​ല്‍​പി​ക്കു​മെ​ന്ന്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹാ​ഷി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​മ്പ​​യി​നിന്റെ ഭാ​ഗ​മാ​യി ഏ​താ​നും ബു​ക്​​ലെ​റ്റു​ക​​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ കാ​പി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റ്​ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ ഡോ.

​അ​ഹ്​​മ​ദ്​ അ​ല്‍ മു​ല്‍​ഹിം പ​റ​ഞ്ഞു. ബി​റ്റ്​​കോ​യി​നും മ​റ്റ്​ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ളും ക​മ്പ​​നി​ക​ളും പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ ഒ​രു ഇ​ട​പാ​ടും ന​ട​ത്ത​രു​തെ​ന്ന്​​ നേ​ര​ത്തെ​യും സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​രു​ന്നു. വ്യ​ക്​​തി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക്രി​പ്​​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടു​ക​ള്‍​ക്ക്​ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. പ​ണ​മ​ട​ക്കു​ന്ന​തി​നോ നി​ക്ഷേ​പ​മാ​യോ പ​ര​സ്​​പ​ര​മു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്കോ ബി​റ്റ്​ കോ​യി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ അം​ഗീ​കാ​ര​മു​ണ്ടാ​കി​ല്ല.

Lets socialize : Share via Whatsapp