ദേശീയ ദിനം: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ

by General | 28-11-2021 | 241 views

അബുദാബി: 870 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി യുഎഇ. യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോടത്തോട് അനുബന്ധിച്ചാണ് നടപടി. 870 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിടുകയും ചെയ്തു.

യുഎഇയില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് ജയില്‍ മോചിതരാകുന്നത്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതാണ് നടപടി. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കുകയും ചെയ്യും.

അതേസമയം യുഎഇയുടെ 50-ാം ദേശീയ ദിനത്തിന് മുന്നോടിയായി 43 തടവുകാര്‍ക്ക് അജ്മാന്‍ ഭരണാധികാരിയും മാപ്പ് നല്‍കി. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അറിയിച്ചു.

Lets socialize : Share via Whatsapp