കോവിഡ് ഇളവ്: അബൂദബിയില്‍ 80 ശതമാനം പേര്‍ക്ക് ഇന്‍ഡോര്‍ പരിപാടികളില്‍ പങ്കെടുക്കാം

by Abudhabi | 28-11-2021 | 308 views

അ​ബൂ​ദ​ബി: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്‍​ഡോ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വു​മാ​യി അ​ബൂ​ദ​ബി. 80 ശ​ത​മാ​നം പേ​ര്‍​ക്ക് ഇ​നി മു​ത​ല്‍ ഇ​ന്‍​ഡോ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഔ​ട്ട്ഡോ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കും വി​വാ​ഹ​ങ്ങ​ള്‍​ക്കു​മൊ​ക്കെ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഇ​ള​വ് ന​ല്‍​കി​യ​താ​യി അ​ബൂ​ദ​ബി മീ​ഡി​യ ഓ​ഫി​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്‍​ഡോ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ ക​യ​റു​ന്ന​തി​ന് അ​ല്‍​ഹു​സ്​​ന്‍ ആ​പ്പി​ല്‍ ​ഗ്രീ​ന്‍​പാ​സും 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത നെ​​ഗ​റ്റി​വ് പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ഫ​ല​വും കാ​ണി​ക്ക​ണം. മാ​സ്​​ക്​ ധ​രി​ച്ചി​രി​ക്ക​ലും നി​ര്‍​ബ​ന്ധ​മാ​ണ്. ക​ല്യാ​ണ ഹാ​ളു​ക​ളി​ല്‍ 60 ശ​ത​മാ​നം പേ​രെ മാ​ത്ര​മെ പ്ര​വേ​ശി​പ്പി​ക്കാ​വൂ.

ഇ​ന്‍​ഡോ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ പ​ര​മാ​വ​ധി 100 പേ​രെ മാ​ത്ര​വും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ല്യാ​ണ പ​രി​പാ​ടി​ക​ളി​ല്‍ 300 പേ​രെ വ​രെ​യും വീ​ടു​ക​ളി​ല്‍ ക​ല്യാ​ണ​ങ്ങ​ള്‍​ക്ക് 60 പേ​രെ​യും മാ​ത്ര​മെ പ​ങ്കെ​ടു​പ്പി​ക്കാ​വൂ എ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഔ​ട്ട്ഡോ​ര്‍ പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​വ​ര്‍ അ​ല്‍​ഹു​സ്​​ന്‍ ആ​പ്പി​ല്‍ ​ഗ്രീ​ന്‍ പാ​സ് കാ​ണി​ക്കു​ക​യും മാ​സ്​​ക്​ ധ​രി​ക്കു​ക​യും വേ​ണം.

Lets socialize : Share via Whatsapp