ഫ്രാന്‍സിലെ അറബ്​ സാഹിത്യ പുരസ്​കാരം ഒമാനി എഴുത്തുകാരിക്ക്

by International | 28-11-2021 | 120 views

മ​സ്​​ക​ത്ത്​: ഈ ​വ​ര്‍​ഷ​ത്തെ ​ഫ്രാ​ന്‍​സി​ലെ അ​റ​ബ്​ സാ​ഹി​ത്യ പു​ര​സ്​​കാ​ര​ത്തി​ന്​ ബു​ക്ക​ര്‍ പ്രൈ​സ് അ​വാ​ര്‍​ഡ് ജേ​താ​വും ഒ​മാ​നി എ​ഴു​ത്തു​കാ​രി​യു​മാ​യ ജോ​ഖ അ​ല്‍ ഹാ​ര്‍​തി അ​ര്‍​ഹ​യാ​യി.'ലേ​ഡീ​ഡ് ഓ​ഫ് ദ ​മൂ​ണ്‍' എ​ന്ന നോ​വ​ലാ​ണ് പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഒ​മാ​ന്‍ വാ​ര്‍ത്ത ഏ​ജ​ന്‍സി അ​റി​യി​ച്ചു. 1978ല്‍ ​ജ​നി​ച്ച അ​ല്‍ ഹാ​ര്‍​തി ഒ​മാ​നി​ലും ഇം​ഗ്ല​ണ്ടി​ലു​മാ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്. 2011ല്‍ ​എ​ഡി​ന്‍​ബ​ര്‍​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ​നി​ന്ന് ക്ലാ​സി​ക്ക​ല്‍ അ​റ​ബി​ക് സാ​ഹി​ത്യ​ത്തി​ല്‍ പി​എ​ച്ച്‌.​ഡി​യും നേ​ടി.

ചെ​റു​ക​ഥ സ​മാ​ഹാ​ര​ങ്ങ​ള്‍, ബാ​ല​സാ​ഹി​ത്യം, നോ​വ​ലു​ക​ള്‍, അ​ക്കാ​ദ​മി​ക് ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ കൃ​തി​ക​ള്‍ ഇം​ഗ്ലീ​ഷ്, സെ​ര്‍​ബി​യ​ന്‍, കൊ​റി​യ​ന്‍, ഇ​റ്റാ​ലി​യ​ന്‍, ജ​ര്‍​മ​ന്‍ ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ര്‍​ത്ത​ന​വും ചെ​യ്​​തി​ട്ടു​ണ്ട്. 2019ല്‍ ​ജോ​ഖ ഹ​ര്‍​തിയു​ടെ 'സെ​ല​സ്​​റ്റി​യ​ന്‍ ബോ​ഡീ​സ്' എ​ന്ന നോ​വ​ലി​നാ​യി​രു​ന്നു ബു​ക്ക​ര്‍ പു​ര​സ്​​കാ​രം. അ​ധി​നി​വേ​ശ​കാ​ല​ത്തി​നു ശേ​ഷ​മു​ള്ള ഒ​മാന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു സ്വ​ദേ​ശി വ​നി​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന​താ​യി​രു​ന്നു നോ​വ​ലിന്റെ ഇ​തി​വൃ​ത്തം. ബു​ക്ക​ര്‍ പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ അ​റേ​ബ്യ​ന്‍ എ​ഴു​ത്തു​കാ​രി​കൂ​ടി​യാ​ണ് ജോ​ഖ അ​ല്‍ ഹാ​ര്‍​തി.

Lets socialize : Share via Whatsapp