ഒമാനിലെ പ്രവാസികള്‍ക്ക്​ ആശ്വാസമായി വാക്​സിനേഷന്‍ ക്യാമ്പുകള്‍

by International | 28-11-2021 | 266 views

മ​സ്​​ക​ത്ത്​: വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തു​ന്ന വാ​ക്​​സി​നേ​ഷ​ന്‍ ക്യാമ്പുകള്‍ പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്ക്​ ആ​ശ്വാ​സ​മാ​കു​ന്നു. വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ പ്ര​ത്യേ​ക ക്യാമ്പുകള്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്. വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്കാ​യി വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന​ ക്യാ​മ്ബു​ക​ളി​ല്‍ നി​ര​വ​ധി പേ​രാ​ണ്​ കു​ത്തി​വെ​പ്പെ​ടു​ക്കാ​നെ​ത്തി​യ​ത്​. സി.​ഡി.​സി ഇ​ബ്ര​യി​ലും ഗ​വ​ര്‍​ണ​റേ​റ്റി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി​രു​ന്നു വാ​ക്​​സി​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്.

ഒ​ഴി​വ്​ ദി​ന​മാ​യ​തി​നാ​ല്‍ പ​ല​ര്‍​ക്കും ക്യാമ്പ്‌ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​യി. മു​ന്‍​കൂ​ട്ടി ര​ജി​​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​ര്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടു​​ത​ന്നെ സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി പേ​ര്‍ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പു​ക​ളി​ലെ​ത്തി വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ചു​. രാ​വി​ലെ ആ​രം​ഭി​ച്ച ക്യാമ്പ്‌ രാ​ത്രി 9തി​നാ​ണ്​​ പ​ല​യി​ട​ത്തും അ​വ​സാ​നി​ച്ച​ത്. തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​​ര്‍​ണ​റേ​റ്റി​ല്‍ അ​വാ​ബി വി​ലാ​യ​ത്തി​ലെ മാ​ര്‍​ക്ക​റ്റ്, ന​ഖ​ല്‍ വി​ലാ​യ​ത്തി​ലെ മാ​ര്‍​ക്ക​റ്റ്, വാ​ദി​അ​ല്‍​മ​ആ​വി​ല്‍ വി​ലാ​യ​ത്തി​ലെ അ​ല്‍-​മ​ഹ ഇ​ന്ധ​ന ഫി​ല്ലി​ങ്​ സ്​​റ്റേ​ഷ​ന്‍, മു​സ​ന്ന വി​ലാ​യ​ത്തി​ലെ തു​റൈ​ഫ്, അ​ല്‍-​മ​ല്‍​ദ മേ​ഖ​ല​ക​ളി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന വാ​ക്​​സി​നേ​ഷ​ന്‍ ഫീ​ല്‍​ഡ്​ കാ​മ്പു​യി​നി​ലും നി​ര​വ​ധി​പ​ര്‍​ കു​ത്തി​വെ​പ്പെ​ടു​ത്തി​രു​ന്നു.​

മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക്​ വാ​ക്​​സി​ന്‍ ഉര്‍​ജി​ത​മാ​യി ന​ല്‍​കാ​ന്‍ മൊ​ബൈ​ല്‍ ടീ​മി​​നെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ക്​​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രെ ​ക​​ണ്ടെ​ത്തി കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക്​ കു​ത്തി​വെ​പ്പ്​ ന​ല്‍​കാ​നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Lets socialize : Share via Whatsapp