ബഹ്‌റൈന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഓപ്പണ്‍ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു

by International | 28-11-2021 | 238 views

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തിന്റെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി ഒപ​ണ്‍ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​ത്​ ബ​യോ​ടെ​ക്​ ഇ​ന്ത്യ​യി​ല്‍ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച 'കോ​വാ​ക്​​സി​ന്‍' അം​ഗീ​ക​രി​ക്കാ​നു​ള്ള ബ​ഹ്​​റൈ​ന്‍ സ​ര്‍​ക്കാ​റിന്റെ തീ​രു​മാ​ന​ത്തെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​ക്കും ബ​ഹ്​​റൈ​നി​നും ഇ​ട​യി​​ല പു​തു​ക്കി​യ യാ​ത്രാ നി​ബ​ന്ധ​ന​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബ​ഹ്​​റൈ​ന്‍ ഉ​ള്‍​പ്പെ​ടെ 'എ' ​കാ​റ്റ​ഗ​റി രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച്‌​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക്​ ഇ​ന്ത്യ​യി​ല്‍ നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നും നാ​ട്ടി​ല്‍ എ​ത്തി​യ​ശേ​ഷ​മു​ള്ള ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യും ഒ​ഴി​വാ​ക്കി​യ കാ​ര്യ​വും അം​ബാ​സ​ഡ​ര്‍ അ​റി​യി​ച്ചു.

ഹ​രി​കൃ​ഷ്​​ണ, രാ​ഹു​ല്‍ റാ​ണ എ​ന്നി​വ​രു​ടെ യാ​ത്രാ​വി​ല​ക്ക്​ പ​രി​ഹ​രി​ക്കാ​ന്‍ ബ​ഹ്​​റൈ​ന്‍ അ​ധി​കൃ​ത​രും ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളും ന​ല്‍​കി​യ പി​ന്തു​ണ​ക്ക്​ അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ടി​ല്‍​നി​ന്നു​ള്ള സ​ഹാ​യ​ത്തോ​ടെ മ​മ്മു​ടി സ​ത്യ​വ​തി, ബേ​ബി പൗ​ലോ​സ്​ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നും സാ​ധി​ച്ചു.

ഒ​പ​ണ്‍ ഹൗ​സി​ന്റെ പ​രി​ഗ​ണ​ന​ക്കു ​വ​ന്ന പ​രാ​തി​ക​ളി​ല്‍ ചി​ല​തി​ല്‍ ഉ​ട​ന്‍​ ത​ന്നെ പ​രി​ഹാ​രം ക​ണ്ടു. മ​റ്റു​ള്ള​വ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി മാ​റ്റി​വെ​ച്ചു

Lets socialize : Share via Whatsapp