യു.എ.ഇയുടെ നിയമവ്യവസ്​ഥയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്​കരണത്തിന് അംഗീകാരം

by General | 28-11-2021 | 345 views

ദുബൈ: സാമൂഹിക സ്ഥിരത, സുരക്ഷ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പാക്കല്‍, സാമ്പത്തിക-നിക്ഷേപ-വാണിജ്യ അവസരങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് യു.എ.ഇയുടെ നിയമവ്യവസ്​ഥയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്​കരണത്തിന്​ ​പ്രസിഡന്‍റ്​ ശൈഖ്​ ഖലീഫ ബിന്‍ സായിദ്​ ആല്‍ നെഹ്​യാന്‍ അംഗീകാരം നല്‍കി.

രാജ്യം സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഭാവിയിലേക്കുള്ള തത്വങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ചാണ്​ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്​. 40ലേറെ നിയമങ്ങളിലാണ്​ മാറ്റങ്ങളും നവീകരണവും വരുത്തിയിരിക്കുന്നത്​. ക്രിമിനല്‍ നിയമങ്ങള്‍ അടക്കമുള്ളവ അടുത്ത വര്‍ഷം ജനുവരി രണ്ടോടെ പൂര്‍ണമായും നടപ്പിലാക്കും.

പ്രാദേശിക, ഫെഡറല്‍ തലങ്ങളിലെ ചര്‍ച്ചകള്‍ക്കും ഏകോപനത്തിനും ശേഷമാണ് പുതിയ മാറ്റങ്ങള്‍ തീരുമാനിച്ചത്​. 50 ഫെഡറല്‍, ലോക്കല്‍ അതോറിറ്റികളില്‍ നിന്നുള്ള 540 വിദഗ്​ധര്‍ അടങ്ങുന്ന സംഘങ്ങള്‍ കഴിഞ്ഞ അഞ്ച് മാസമായി രാജ്യത്തെ 100ലധികം സ്ഥാപനങ്ങളുമായും കൂടിയാലോചന നടത്തിയിട്ടുണ്ട്.

നിയമത്തിലെ പ്രധാന മാറ്റങ്ങള്‍

 • ഡിജിറ്റല്‍ സിഗ്​നേചറുകള്‍ക്ക് കൈയൊപ്പിന്റെ അതേ മൂല്യമുണ്ടാകും. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് വ്യക്​തികള്‍ ഹാജരാകേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. നോട്ടറി, റിയല്‍ എസ്​റ്റേറ്റ്​, വാണിജ്യ ഇടപാടുകള്‍ എന്നിവക്കെല്ലാം ഇത്​ ബാധകമാകും.
 • കോപിറൈറ്റ്​ ഉറപ്പുവരുത്തി ക്രിയേറ്റീവ്​ ഇന്‍ഡസ്​ട്രിയെ ശക്​തിപ്പെടുത്തും. കൃതിയുടെ ആദ്യ പ്രസിദ്ധീകരണം നിര്‍ണയിക്കാനുള്ള അവകാശം, ഒരാളുടെ പേരില്‍ കൃതി എഴുതാനുള്ള അവകാശം, കൃതിയില്‍ മാറ്റം വരുത്തുന്നതിനെതിരെ നടപടി ആവശ്യപ്പെടാനുള്ള അവകാശം എന്നിവ ഇത്​ ഉറപ്പുനല്‍കുന്നു.
 • ട്രേഡ്​ മാര്‍ക്കുകള്‍ക്ക്​ സംരക്ഷണം ഉറപ്പുനല്‍കുന്നു. വ്യാപാരമുദ്രകള്‍, ഹോളോഗ്രാമുകള്‍, ഒരു കമ്ബനിയുമായി ബന്ധപ്പെട്ട മ്യൂസിക്കല്‍ ടോണുകള്‍ പോലെയുള്ള ശബ്​ദ വ്യാപാരമുദ്രകള്‍ എന്നിവക്ക്​ പരിരക്ഷ നല്‍കും.
 • രജിസ്ട്രേഷന്‍, ഡാറ്റ മോണിറ്ററിംഗ്, മാറ്റം എന്നിവയുള്‍പ്പെടെ വാണിജ്യ രേഖകള്‍ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവകാശം ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികളില്‍​ നിലനിര്‍ത്തും.
 • നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്ബനികള്‍ സ്ഥാപിക്കാനും പൂര്‍ണമായി സ്വന്തമാക്കാനും നിയമം അനുവദിക്കുന്നു. 'തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍'എന്ന്​ വേര്‍തിരിച്ച ചില മേഖലകളിലൊഴികെ ഇത്​ ബാധകമാണ്​.
 • യു.എ.ഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധിച്ച്‌​ നിയമം വ്യക്​തമാക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൃത്യമായ സംവിധാനം ഒരുക്കും.
 • സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഉപദ്രവം, ഭീഷണിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവ തടയാന്‍ ശക്​തമായ നിയമം.
 • വ്യക്​തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്തുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും 'വ്യക്തിഗത ഡേറ്റ സംരക്ഷണ നിയമം' രൂപീകരിച്ചു.

കുറ്റകൃത്യ-ശിക്ഷാനിയമത്തിലെ മാറ്റങ്ങള്‍

 • നിയമം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പുനല്‍കും
 • വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കില്ല.
 • വിവാഹേതര ബന്ധത്തിലെ കുട്ടികളെ അംഗീകരിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണം. ഇത്തരം കുട്ടികള്‍ക്ക്​ ആവശ്യമായ യാത്രാരേഖകളും മറ്റു രേഖകളും ഉണ്ടാകണം.
 • ബലാല്‍സംഗത്തിനും സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനും ജീവപര്യന്തം ശിക്ഷ. ഇര 18 വയസില്‍ കുറഞ്ഞ​യാളോ, ഭിന്നശേഷിക്കാരോ, പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള ആളോ ആണെങ്കില്‍ വധശിക്ഷ വരെ ലഭിക്കും.
 • അപമര്യാദയായി പെരുമാറുന്നവര്‍ക്ക്​ തടവോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷ. ക​ുട്ടികളോ ഭിന്നശേഷിക്കാരോ ആണ്​ ആക്രമിക്കപ്പെടുന്നതെങ്കില്‍ 10വര്‍ഷം വരെ തടവ്​.
 • വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവിന്റെയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസ് ചുമത്തും. ആറുമാസത്തില്‍ കുറയാത്ത ശിക്ഷ. എന്നാല്‍ പരാതി പിന്‍വലിച്ചാല്‍ ശിക്ഷയില്‍ നിന്ന്​ ഒഴിവാകും.
 • നിയമം സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മികച്ച സംരക്ഷണം ഉറപ്പുനല്‍കും
 • വിവാഹേതര ബന്ധങ്ങള്‍ കുറ്റകൃത്യമായി കണക്കാക്കില്ല.
 • വിവാഹേതര ബന്ധങ്ങളില്‍ ഭര്‍ത്താവി​െന്‍റയോ രക്ഷിതാവിന്റെയോ പരാതിയുണ്ടെങ്കില്‍ ക്രിമിനല്‍ കേസ് ചുമത്തും. ആറുമാസത്തില്‍ കുറയാത്ത ശിക്ഷ. എന്നാല്‍ പരാതി പിന്‍വലിച്ചാല്‍ ശിക്ഷയില്‍ നിന്ന്​ ഒഴിവാകും.
Lets socialize : Share via Whatsapp