
ദുബൈ: ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കുമുമ്പ് നിയന്ത്രണങ്ങള്‍ പരിശോധിക്കണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.
പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. സിംഗപ്പൂര്‍, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടര്‍ന്നാണ് എമിറേറ്റ്സ് വെബ്സൈറ്റില്‍ നിര്‍ദേശം വന്നത്. നിയന്ത്രണങ്ങള്‍ ബാധകമാകുന്ന യാത്രക്കാര്‍ റീബുക്കിങ് അടക്കമുള്ള ഓപ്ഷനുകള്‍ക്കായി അതത് ട്രാവല്‍ ഏജന്റുമാരുമായോ എമിറേറ്റ്സ് കാള്‍ സെന്ററുമായോ ബന്ധപ്പെടണമെന്ന് അറിയിപ്പില്‍ പറയുന്നു.