യു.എ.ഇയുടെ പൈതൃകം വിളിച്ചോതി അല്‍ ഹുസ്​ന്‍ മേള

by Entertainment | 27-11-2021 | 510 views

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന അ​ല്‍ ഹു​സു​ന്‍ മേ​ള പു​രോ​​ഗ​മി​ക്കു​ന്നു. ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വും ഭാ​വി​യും സ​മ്മേ​ളി​ക്കു​ന്ന മൂ​ന്നു വി​ഭാ​​ഗ​ങ്ങ​ളാ​യാ​ണ് മേ​ള സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ക​വാ​ട​ത്തി​ലൂ​ടെ മേ​ള​യി​ലേ​ക്ക് പ്രവേശിക്കുമ്പോള്‍ പ​ന​യോ​ല​ക​ള്‍ ​കൊ​ണ്ട് തീ​ര്‍​ത്ത സ്​​റ്റാ​ളു​ക​ളി​ലേ​ക്കാ​ണ് കാ​ഴ്​​ച എ​ത്തു​ക. പ​ഴ​യ ഇ​മാ​റാ​ത്തി ഗ്രാ​മ​ത്തിന്റെ ഓ​ര്‍​മ​ക​ളു​ണ​ര്‍​ത്തു​ന്ന​താ​ണ് ഈ ​സ്​​റ്റാ​ളു​ക​ള്‍. ദ​ഫ്, അ​ല്‍ റാ​സ് ഡ്ര​മ്മു​ക​ളു​ടെ ശ​ബ്​​ദം മു​ഴ​ങ്ങു​ന്ന മേ​ള​യി​ല്‍ സ്വ​ദേ​ശി യു​വാ​ക്ക​ളു​ടെ പ​ര​മ്പ​രാ​​ഗ​ത നൃ​ത്ത​ച്ചു​വ​ടു​ക​ളും കാ​ണാ​നാ​വും. സ്​​റ്റാ​ളു​ക​ളി​ല്‍ ഇ​മാ​റാ​ത്തി പ​രമ്പ​രാ​​ഗ​ത ഭ​ക്ഷ​ണം, ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ത​ലാ​യ​വ വി​ല്‍​പ​ന​ക്ക്​ വെ​ച്ചി​ട്ടു​മു​ണ്ട്.

ഒ​ട്ട​ക​ങ്ങ​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും ചെ​മ്മ​രി​യാ​ടു​ക​ളു​ടെ​യും രോ​മ​ങ്ങ​ള്‍​ കൊ​ണ്ട് വ​സ്ത്രം നെ​യ്യു​ന്ന പ​ര​മ്പ​രാ​​ഗ​ത നെ​യ്​​ത്തു​വി​ദ്യ​ക​ളും സ്​​റ്റാ​ളു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു​ണ്ട്. പരമ്പരാഗത രീ​തി​യി​ലു​ള്ള വാ​ള്‍ നി​ര്‍​മാ​ണം, വ​ള്ളം നി​ര്‍​മാ​ണം, കാ​ലി​​ഗ്ര​ഫി തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രമ്പ​രാ​​ഗ​ത രീ​തി​ക​ളെ ആ​ധു​നി​ക കാ​ല​വു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളും മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഓ​പ​ണ്‍ എ​യ​ര്‍ സി​നി​മ പ്ര​ദ​ര്‍​ശ​ന​വും മേ​ള​യി​ലു​ണ്ട്. 'ഇ​മേ​ജ് നേ​ഷ​ന്‍' അ​ബൂ​ദ​ബി​യാ​ണ് പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ന​വം​ബ​ര്‍ 25ന് ​തു​ട​ങ്ങി​യ അ​ല്‍ ഹു​സ്​​ന്‍ മേ​ള യു.​എ.​ഇ​യു​ടെ അമ്പ​താം ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ര്‍ ര​ണ്ടി​ന് കൊ​ടി​യി​റ​ങ്ങും.

Lets socialize : Share via Whatsapp