യുഎഇയുടെ സുവര്‍ണ ജൂബിലി; വാഹന നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാര്‍ജ

by Sharjah | 17-11-2021 | 201 views

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാഹന നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാര്‍ജ. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. അജ്മാന് പിന്നാലെയാണ് ശാര്‍ജയിലും വാഹന നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അജ്മാനില്‍ നേരത്തെ വാഹന നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് അറിയിച്ചു. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും.

നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി വ്യക്തമാക്കി. അതേസമയം മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിനും ലൈസന്‍സില്ലാതെ വാഹനത്തിന്റെ എന്‍ജിനോ ഷാസിയോ മാറ്റുന്നതിനും ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.

Lets socialize : Share via Whatsapp