സൗദിയില്‍ ബിനാമി ഇടപാടുകള്‍ കണ്ടെത്താന്‍ റെയ്​ഡ്​ ആരംഭിച്ചു

by International | 17-11-2021 | 171 views

ജിദ്ദ: സൗദി വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകള്‍ കണ്ടെത്തുന്നതിന്​​ സംയുക്ത പരിശോധന ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച്​ ഒഫീസിന്​ കീഴിലെ സൂപര്‍വൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ്​ മേഖലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ പരി​ശോധന നടത്തിയത്.

ബിനാമി കച്ചവടങ്ങള്‍ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത​ പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമ കാര്യ-ഭവന മന്ത്രാലയം, മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയം, സകാത്ത്-നികുതി-കസ്​റ്റംസ് അതോറിറ്റി വകുപ്പ്​ എന്നിവ സംയുക്തമായാണ്​ പരിശോധന നടത്തിയത്​.

Lets socialize : Share via Whatsapp