പ്രവാസിയുടെ മൃതദേഹം; ഇനി ഭാരം നോക്കണ്ട, ദൂരം മാത്രം

by Dubai | 11-03-2018 | 332 views

യു.എ.ഇ: പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി പണം ഈടാക്കുന്ന രീതി നിര്‍ത്തലാക്കുന്നു. എയര്‍ ഇന്ത്യയുടെ യു.എ.ഇ-യിലെ ജനറല്‍ സെയില്‍സ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹത്തിന്‍റെ ഭാരം പരിഗണിക്കുന്നതിന് പകരം യാത്ര ചെയ്യേണ്ട ദൂരം മാത്രം കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് ഈടാക്കാനാണ് പുതിയ തീരുമാനം.

അതേസമയം തര്‍ക്കത്തെ തുടര്‍ന്ന് പ്രഖ്യാപനം നടത്താതെ യോഗം പിരിഞ്ഞു. ബി.ജെ.പി-യെ പ്രതിനിധീകരിച്ച്‌ എത്തിയ നേതാക്കള്‍ തമ്മിലായിരുന്നു തര്‍ക്കം. ആര് വേദിയില്‍ കയറണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. ബി.ജെ.പി-യെ പ്രതിനിധീകരിച്ച്‌ എത്തിയ ഹരികുമാര്‍, പത്മകുമാര്‍ എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. രാഷ്ട്രീയ ഭേദമില്ലാതെ സാമൂഹ്യ പ്രവര്‍ത്തകര്‍ മാത്രമാണ് വേദിയില്‍ ഇരിക്കുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചുവെങ്കിലും ഇരുവരും തര്‍ക്കം തുടര്‍ന്നു. ഇളവ് നേടിയെടുത്തതിന്‍റെ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടിയും ചിലര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

എയര്‍ ഇന്ത്യയുടെ ജനറല്‍ സെയില്‍സ് ഏജന്‍റ് അറേബ്യന്‍ ട്രാവല്‍ ഏജന്‍സിയുടെ കാര്‍ഗോ വിഭാഗം മേധാവി കരീമും സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി ഉള്‍പ്പെടെയുള്ളവരും പ്രഖ്യാപനത്തിന് എത്തിയിരുന്നു.

Lets socialize : Share via Whatsapp