അര്‍ബുദ രോഗികള്‍ക്ക് പ്രത്യാശ നല്‍കി പിങ്ക് കാരവന്‍ പരിശോധന

by Sharjah | 28-07-2017 | 443 views

ഷാര്‍ജ : യു.എ.ഇ.യില്‍ സംഘടിപ്പിച്ച സ്തനാര്‍ബുധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി, ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ക്യാന്‍സര്‍ പെഷ്യന്‍റ് (എഫ്.ഒ.സി.പി) ഏഴാം പിങ്ക് കാരവന്‍ പരിശോധനയില്‍ 12 പേരെ ഗുരുതര രോഗം ബാധിച്ചവരായി കണ്ടെത്തി.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

ഈ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ 65 വൈദ്യ ശാസ്ത്ര വിദഗ്ദര്‍ പങ്കെടുത്തു. സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 7,108 പരിശോധനയാണ് ഈ യാത്രയില്‍ പൂര്‍ത്തിയാക്കിയത്. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പിങ്ക് കാരവന്‍ ബോധവല്‍ക്കരണ യാത്ര.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

200 കിലോമീറ്റര്‍ താണ്ടിയ അശ്വയാത്രയില്‍ രോഗികള്‍ക്ക് വലിയ തോതില്‍ ധന സമാഹരണം നടത്താനും, സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ വിജയമായിരുന്നു എന്നും പിങ്ക് കാരവന്‍ ഉന്നതാധികാര കമ്മിറ്റി മേധാവി റീമ ബിന്‍ കറാം പറഞ്ഞു. അര്‍ബുദ രോഗികള്‍ക്ക് പ്രത്യാശ നല്‍കിയ യാത്രയാണ് പിങ്ക് കാരവനിലൂടെ ഏഴ് വര്‍ഷവും പൂര്‍ത്തിയാക്കി വരുന്നത്.

Gulf Malayalam news, Gulf malayalees, Dubai Malayalam news, Dubai malayalees,Malayalam Gulf news

Lets socialize : Share via Whatsapp