
കുവൈറ്റ് സിറ്റി : 22 തരം രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ആരോഗ്യ മന്ത്രാലയം. 2001-ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണ് ഇതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ ഖത്താന്‍ അറിയിച്ചു.
എയ്ഡ്സ്, ഹെപ്പറ്റെറ്റിസ് ബി, മലേറിയ, ക്ഷയം, ശ്വാസകോശരോഗം, മഞ്ഞപ്പിത്തം എന്നിവ 'വിലക്കല്‍'പട്ടികയിലുണ്ട്. കുവൈറ്റില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട്. കുവൈറ്റിലേയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് സ്വന്തം രാജ്യത്താണ് ആദ്യ പരിശോധന. കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിലാണം ഇത്തരത്തില്‍ പരിശോധന നടത്തേണ്ടത്. കുവൈറ്റില്‍ എത്തിയ ശേഷം ഷുവൈഖ്, ഫഹാഹീല്‍, ജഹ്റ, അബ്ഹാന്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. ഇത്തരത്തില്‍ നടത്തുന്ന പരിശോധനകളില്‍ നിരോധിത പട്ടികയിലുള്ള രോഗലക്ഷണം പ്രകടമായാല്‍ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ചേര്‍ക്കുകയും ഇത്തരക്കാര്‍ക്ക് കുവൈറ്റില്‍ തുടരാനുള്ള താമസാനുമതി രേഖ നിഷേധിക്കപ്പെടുകയും ചെയ്യും.