വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനവുമായി നോട്ടെക് എക്സ്പോ

by International | 07-03-2018 | 360 views

കുവൈത്ത്: വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി റിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം വിഭാഗം നോട്ടെക് (KnowTech) എന്ന പേരില്‍ വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഇന്നവേഷന്‍ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവര്‍ത്തനങ്ങളുടെയും വ്യവസ്ഥാപിത പ്രദര്‍ശന വേദിയാകും നോട്ടെക്കുകള്‍. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രഫഷണല്‍ രംഗത്തെ സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, മത്സരങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നോട്ടെക്കുകള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാങ്കേതിക, വൈജ്ഞാനിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ യുവ ഗവേഷകര്‍ക്ക് നോട്ടെക് അവസരം നല്‍കും. സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് മികവു തെളിയിക്കുന്നതിനുള്ള മത്സരങ്ങള്‍, കരിയര്‍ എക്സ്പോ, സെമിനാര്‍ തുടങ്ങിയ വിവിധ സംരംഭങ്ങള്‍ നോട്ടെക് എക്സ്പോയിലുണ്ടാകും. 

ദ ബ്രൈന്‍, ഓഫീസ് ഡിസൈനിംഗ് സോഫ്റ്റ് വെയറുകള്‍, സോഷ്യല്‍ മീഡിയ ആപ്പുകള്‍, ടൂട്ടറിംഗ്, ആരോഗ്യം, ഗാര്‍ഹികം, സാമ്പത്തികം, കംപ്യൂട്ടര്‍, മൊബൈല്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെടുത്തുന്ന സാങ്കേതക വിദ്യകള്‍, ലൈഫ് ടിപ്സ്, കരിയര്‍ ഗൈഡന്‍സ് ഡോക്യുമെന്‍ററി, സ്പോട്ട് ക്രാഫ്റ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി തുടങ്ങിയ മത്സര ഇനങ്ങളുമുണ്ടാകും. 

Lets socialize : Share via Whatsapp