കുവൈറ്റിലെ വിദേശ തടവുകാരെ മോചിപ്പിക്കാന്‍ സാധ്യത

by Sharjah | 07-03-2018 | 387 views

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതില്‍ അധികം കുറ്റവാളികളുള്ളതിനാല്‍ വിദേശ തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഒരു പാര്‍ലമെന്‍റ് അംഗത്തിന്‍റെ ചോദ്യത്തിന് മറുപടി പറയവേയാണ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുടെ ചുമതലയുമുള്ള ഷെയ്ഖ് ഖാലിദ് അല്‍ജറാഹ് അല്‍സബാഹ് ഇക്കാര്യം വ്യക്തമാക്കിയത്. 

2,500 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ജയിലില്‍ 6000-ത്തിലധികം പേരാണ് ഇപ്പോഴുള്ളത്. രണ്ടു തരത്തിലുള്ള ആലോചനകളാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ പരിഗണയിലുള്ളത്. ഒന്ന് നിലവിലെ അധികമുള്ള തടവുകാര്‍ക്കായി മറ്റൊരു ജയില്‍ പണിത് കുറെയേറെ പേരെ അങ്ങോട്ട് മാറ്റുക. മറ്റൊന്ന്, വിദേശ തടവുകാരെ അവരവരുടെ രാജ്യങ്ങളിലേക്ക് അതാത് രാജ്യങ്ങളുടെ സമ്മതത്തോടെ തിരിച്ചയക്കുകയും ബാക്കിയുള്ള ശിക്ഷാകാലാവധി അവിടങ്ങളില്‍ അനുഭവിക്കുക എന്നതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. 


Lets socialize : Share via Whatsapp