മൂന്നു മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ ബഹ്‌റൈനിൽ അംഗീകാരം

by International | 26-10-2021 | 201 views

മനാമ: മൂന്നു മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കാന്‍ അംഗീകാരം നല്‍കി ബഹ്‌റൈന്‍. ഒക്ടോബര്‍ 27 ബുധനാഴ്ച മുതല്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാം. ബഹ്‌റൈനിലെ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷന്‍ കമ്മിറ്റി നടത്തിയ എല്ലാ മെഡിക്കല്‍ ഹെല്‍ത്ത്, സേഫ്റ്റി ശുപാര്‍ശകളുടെയും സമഗ്രമായ അവലോകനത്തിന് ശേഷമാണ് തീരുമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു വയസു മുതല്‍ പതിനൊന്ന് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് വാക്‌സിന്‍ സ്വീകരിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

സ്വന്തം ആരോഗ്യത്തെയും കുടുംബാഗങ്ങളുടെ ആരോഗ്യത്തെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കാന്‍ യോഗ്യരായ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടത് പ്രധാനമാണെന്ന് ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വിശദമാക്കി. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp