ഷാ​ര്‍​ജ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്കൂ​ള്‍ യാ​ത്ര, ഹാ​ജ​ര്‍ നി​ല അ​റി​യാ​ന്‍ പു​തി​യ ആ​പ്ലി​ക്കേ​ഷ​ന്‍

by Sharjah | 26-10-2021 | 221 views

ദു​ബാ​യ്: ഷാ​ര്‍​ജ​യി​ല്‍ ഇ​നി വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്കൂ​ളി​ല്‍ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​പ്പോ​ള്‍ ത​ന്നെ അ​റി​യാ​ന്‍ ക​ഴി​യും. കു​ട്ടി​ക​ളു​ടെ സ്കൂ​ള്‍ യാ​ത്ര​ക​ള്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഷാ​ര്‍​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റ്സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​ന്പ​നി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ സ്കൂ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ള്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​പ്പ​പ്പോ​ള്‍ അ​റി​യാ​നു​ള്ള സൗ​ക​ര്യ​വു​മാ​യാ​ണ് എ​മി​റേ​റ്റ്സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് എ​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്കൂ​ള്‍ ബ​സ് സ​ര്‍​വീ​സു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നാ​ണ് ഷാ​ര്‍​ജ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ അ​തോ​റി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​മി​റേ​റ്റ്സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത്. ആ​റാ​യി​ര​ത്തി​ലേ​റെ സ്കൂ​ള്‍ ബ​സു​ക​ള്‍​ക്ക് ഗു​ണം ​ചെ​യ്യു​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​നെ​ന്ന് എ​മി​റേ​റ്റ്സ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ആ​ക്ടിം​ഗ് സി​ഇ​ഒ ഫ​ര്യ​ല്‍ ത​വ​ക്കു​ല്‍ അ​റി​യി​ച്ചു.

വീ​ട്ടി​ല്‍ ​നി​ന്ന് സ്കൂ​ളി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ഴും സ്കൂ​ളി​ല്‍​ നി​ന്ന് തി​രി​ച്ച്‌ വീ​ട്ടി​ലേ​ക്കു​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഞ്ചാ​രം മാ​താ​പി​താ​ക്ക​ള്‍​ക്ക് ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ട്രാ​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യും. ബ​സു​ക​ളു​ടെ സ​ഞ്ചാ​ര​പ​ഥം, ദി​വ​സേ​ന​യു​ള്ള ട്രി​പ്പു​ക​ള്‍, ക്ലാ​സി​ല്‍ ഹാ​ജ​രാ​കാ​ത്ത കു​ട്ടി​ക​ള്‍, മ​റ്റു ബ​സു​ക​ളി​ലേ​ക്ക് മാ​റി​യ കു​ട്ടി​ക​ള്‍, അ​ത്യാ​ഹി​ത ഘ​ട്ട​ങ്ങ​ളി​ലെ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ മു​ത​ലാ​യ​വ​യും ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്നും അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Lets socialize : Share via Whatsapp