ഫോണ്‍ കോള്‍ തട്ടിപ്പ്; കുവൈറ്റില്‍ പൗരന് നഷ്ടപ്പെട്ടത് 83,000 ദിനാര്‍

by International | 26-10-2021 | 326 views

കുവൈറ്റ് സിറ്റി: അജ്ഞാത അന്താരാഷ്ട്ര കോളിന് മറുപടി നല്‍കുന്നതിനിടെ കുവൈറ്റ് പൗരന് അരമണിക്കൂറിനുള്ളില്‍ നഷ്ടപ്പെട്ടത് 83,000 ദിനാര്‍. താന്‍ ഒരു ട്രേഡിംഗ് കമ്പനിയില്‍ നിന്നുള്ളയാളാണെന്നും, സ്വകാര്യ ഡാറ്റയും ബാങ്ക് അക്കൗണ്ട് നമ്പറും അപ്‌ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് ഫോണ്‍ വിളിച്ചയാള്‍ കുവൈറ്റ് പൗരനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

സംഭാഷണം കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ തന്റെ ബാലന്‍സില്‍നിന്ന് 83,000 കെഡി പോയതായി ബാങ്ക് സന്ദേശം ലഭിച്ചെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു. ഫോണ്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോഴാണ്, സ്ഥാപനം ഡാറ്റകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും താന്‍ തട്ടിപ്പിന് ഇരയായെന്നും ഇയാള്‍ക്ക് വ്യക്തമായത്.

Lets socialize : Share via Whatsapp