കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭിച്ച്‌ കു​വൈ​ത്ത്

by International | 26-10-2021 | 273 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ച്ചു. 36,000 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ ഒ​ന്ന​ര വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം ക​ലാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ഷ്​​ക​ര്‍​ഷി​ക്കു​ന്ന ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ്​ വി​ദ്യാ​ര്‍​ഥി​ക​ളെ വ​ര​​വേ​റ്റ​ത്.

വാ​ക്​​സി​ന്‍ എ​ടു​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ ആ​ഴ്​​ച​യും പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്​ സ​ര്‍​വ​ക​ലാ​ശാ​ല വ​ക്താ​വ്​ ഡോ. ​മ​ര്‍​ദി ഉ​ബൈ​ദി അ​ല്‍ അ​യ്യാ​ഷ്​ പ​റ​ഞ്ഞു. കു​ത്തി​​വെ​പ്പ്​ എ​ടു​ക്കാ​ത്ത സ​ന്ദ​ര്‍​ശ​ക​ര്‍ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ല്‍ തെ​ര്‍​മ​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ന​ഴ്​​സി​ങ്​ സ്​​റ്റാ​ഫു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ​ജീ​വ​ന​ക്കാ​ര്‍​ക്ക്​ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും വാ​ക്​​സി​ന്‍ ന​ല്‍​കാ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Lets socialize : Share via Whatsapp