അല്‍ബാഹയില്‍ 11 തൊഴില്‍ മേഖലയില്‍ 100 ശതമാനവും സൗദികളെ നിയമിക്കാന്‍ തീരുമാനം

by International | 20-10-2021 | 206 views

റിയാദ്: അല്‍ബാഹയില്‍ 11 തൊഴില്‍ മേഖലയില്‍ 100 ശതമാനവും സൗദികളെ നിയമിക്കാന്‍ തീരുമാനം. ഇതോടെ വിദേശികള്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം മേഖലയിലും സ്വദേശിവത്കരണം നടപ്പാകും. സൗദികളിലെ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

റെഡിമെയ്ഡ് വസ്ത്രം, വീട്ടുപകരണങ്ങള്‍, കാര്‍പറ്റ്, സ്റ്റേഷനറി, ടോയ്സ്, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍, പ്ലാസ്റ്റിക്, സോപ്പ്, വെള്ളവും ശീതള പാനീയങ്ങളും, പഴം പച്ചക്കറി, ഗിഫ്റ്റ് തുടങ്ങിയവയുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും സ്വദേശിവത്കരണം ബാധകമാണ്. അതായത് അല്‍ബഹയിലെ ഇത്തരം സ്ഥാപനങ്ങളില്‍ ഇനി സൗദികളേ പാടുള്ളൂ. ഈ കടകളിലെ ജീവനക്കാരില്‍ ലോഡിങ് ആന്‍റ് അണ്‍ലോഡിങ്, ഡ്രൈവര്‍ പ്രൊഫഷനിലുള്ള വിദേശികള്‍ക്ക് തുടരാം.

Lets socialize : Share via Whatsapp