ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ 328 വീടുകള്‍ ഉടന്‍ നിര്‍മിക്കും

by International | 20-10-2021 | 276 views

ഒമാനില്‍ ഷഹീന്‍ ചുഴലികാറ്റില്‍ പൂര്‍ണമായി തകര്‍ന്ന 328 വീടുകള്‍ ഉടന്‍ നിര്‍മിക്കും. ബാത്തിന മേഖലകളില്‍ ഷഹീന്‍ ചുഴലികാറ്റിലുണ്ടായ നശനഷ്ടങ്ങള്‍ നേരിട്ട വസ്തുക്കളും, വീടുകളും കണ്ടെത്താന്‍ ഭവന നഗര ആസൂത്രണ മന്ത്രാലയം ടീം രൂപവത്കരിച്ചു. വീടുകള്‍ ഉടന്‍ നിര്‍മിക്കുന്നത് സംബന്ധിച്ച്‌ ഭവന നഗര ആസൂത്രണ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി ധനമന്ത്രിയും ഉഷണ് മേഖല ചുഴലികാറ്റ് വിലയിരുത്താനുള്ള മന്ത്രിതല സമിതിയുടെ ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സലീം അല്‍ഹബ്സി പറഞ്ഞു.

80 ഫലജുകളേയും അഞ്ച് ഡാമുകളേയുമാണ് ഷഹീന്‍ ബാധിച്ചത്. 24 ഫലജുകളും രണ്ട് ഡാമുകളും അറ്റകുറ്റപണിക്കായി ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ബാത്തിനമേഖലകളിലെ താമസകാര്‍ക്ക് ഭിഷണിയകുന്ന ഭാഗികമായോ, പൂര്‍ണമായോ തകര്‍ന്ന വീടുകളോ വസ്തുവകകളോ കണ്ടെത്തുകയായിരിക്കും ഭവന നഗര ആസൂത്രണ മന്ത്രാലയം രൂപവത്കരിച്ച ടിമിന്റെ ലക്ഷ്യം.

Lets socialize : Share via Whatsapp