റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

by International | 20-10-2021 | 322 views

റിയാദ്: സൗദിയില്‍ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ലോക പ്രശസ്ത റാപ്പര്‍ പിറ്റ്ബുള്ളിന്റെ പ്രകടനത്തോടെ പരിപാടിക്ക് തുടക്കമാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ റിയാദ് നഗരത്തില്‍ നാളെ കലാകാരന്മാരുടെ റാലി നടക്കും. ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങള്‍ മേളയിലെത്തുന്നുണ്ട്.

രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ പ്രതീക്ഷിക്കുന്നത്. 7500 വിനോദ പരിപാടികളാണ് ഇതിന്റെ ഭാഗമായി അരങ്ങേറുക. ആദ്യത്തെ പത്ത് ദിനം ഉദ്ഘാടന പരിപാടികളാണ്. ഡബ്ലു ഡബ്ലു ഇ മത്സരവും ഇതിന്റെ ഭാഗമായുണ്ട്. ടിക്കറ്റുകള്‍ വെച്ചാണ് മത്സരങ്ങളെല്ലാം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന റാലിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വെള്ളിയാഴ്ച റിയാദ് ഫ്രണ്ട് തുറക്കും. ഇതിനകത്തേക്കും പ്രവേശനം സൗജന്യമാണ്.

Lets socialize : Share via Whatsapp