ഹോട്ടലുകളില്‍ ശുചിത്വ പരിശോധനയില്‍ വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനം; 10,000 റിയാല്‍ വരെ ആദ്യ ഘട്ടത്തില്‍ പിഴയീടാക്കും

by Business | 20-10-2021 | 304 views

ജിദ്ദ: ലോകോത്തര നിലവാരത്തിലേക്ക് റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളെ മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തെ നഗര പരിധിയിലെ ഹോട്ടലുകളിലും വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ശുചിത്വ പരിശോധനയില്‍ വന്‍തുക പിഴ ഈടാക്കാന്‍ തീരുമാനം. ഹോട്ടലുകളിലും കടകളിലും വൃത്തിഹീനമായ സാഹചര്യമുണ്ടായാല്‍ സ്ഥാപനം അടപ്പിക്കും. സ്ഥാപനങ്ങളെ വിവിധ തരങ്ങളാക്കിയാണ് പരിശോധനയുണ്ടാവുക. കച്ചവട സ്ഥാപനങ്ങള്‍, സൂഖുകള്‍, ഹോട്ടല്‍ റസ്​റ്ററന്‍റുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനം.

കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയാല്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. ഇതിന്റെ രേഖ മുനിസിപ്പാലിറ്റി സൂക്ഷിക്കും. വീണ്ടും പാളിച്ച കണ്ടാല്‍ പിഴയീടാക്കും. തുടന്നാല്‍ പിഴ ഇരട്ടിച്ചു കൊണ്ടേയിരിക്കും.

10,000 റിയാല്‍ വരെ ആദ്യ ഘട്ടത്തില്‍ ഈടാക്കാനാണ് നിര്‍ദേശം. ഹോട്ടലുകളിലെ ടേബിള്‍, ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, ശുചി മുറികള്‍, വാഷ് റൂമുകള്‍ എന്നിവിടങ്ങളില്‍ ശുചിത്വമില്ലെങ്കില്‍ വന്‍തുക പിഴയീടാക്കും. ഉപഭോക്താക്കള്‍ക്കും ഇത് പരാതിപ്പെടാനുള്ള അവസരമുണ്ടാകും.

ഹോട്ടലുകളിലും റസ്​റ്ററന്‍റുകളിലും വിട്ടു വീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് നിര്‍ദേശം. ഗുരുതരമെങ്കില്‍ സ്ഥാപനം പൂട്ടിക്കും. ജിദ്ദയിലും ദമ്മാമിലും സമാന രീതിയില്‍ പ്രമുഖ സ്ഥാപനങ്ങള്‍ അടപ്പിച്ചിരുന്നു.

സ്ഥാപനങ്ങളുടെ മുന്‍വശത്തും മാലിന്യം സംസ്കരിക്കുന്ന രീതിയിലും പാളിച്ചയുണ്ടെങ്കില്‍ നടപടിയുണ്ടാകും. ഫലത്തില്‍ വൃത്തിയില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മിന്നല്‍ പരിശോധനയിലൂടെ പിഴയീടാക്കാനാണ് നിര്‍ദേശം. നഗരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െന്‍റ ഭാഗമായാണിത്.

Lets socialize : Share via Whatsapp