കുവൈറ്റ് ഭ​ക്ഷ്യ വ​സ്​​തു വി​ത​ര​ണ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു

by International | 20-10-2021 | 267 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഫു​ഡ്​ ബാ​ങ്ക്​ നി​ര്‍​ധ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ഭ​ക്ഷ്യ വ​സ്​​തു വി​ത​ര​ണ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ചു. കു​​വൈ​ത്ത്​ ഔ​ഖാ​ഫ്​ പ​ബ്ലി​ക്​ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ കാമ്പ​യി​ന്‍. 20,000 ആ​ളു​ക​ള്‍​ക്ക്​ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും കൂ​പ്പ​ണു​ക​ളും ന​ല്‍​കു​മെ​ന്ന്​ കു​വൈ​ത്ത്​ ഫു​ഡ്​ ബാ​ങ്ക്​ ഡ​യ​റ​ക്​​ട​ര്‍ ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി​ ചെ​യ​ര്‍​മാ​ന്‍ മി​ഷ്​​അ​ല്‍ അ​ല്‍ അ​ന്‍​സാ​രി കു​വൈ​ത്ത്​ വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യോ​ട്​ പ​റ​ഞ്ഞു.​ ഈ കൂ​പ്പ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ നി​ശ്ചി​ത വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാം. ഫു​ഡ്​​ബാ​ങ്കി​ന്റെ ഡാ​റ്റാ​ബേ​സ്​ പ​രി​ഷ്​​ക​രി​ക്കു​ക​യും അ​ര്‍​ഹ​രാ​യ കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Lets socialize : Share via Whatsapp