കോവിഡ്​ വാക്​സിന്‍ ബൂസ്​റ്റര്‍ ഡോസ്: 18​ വയസിന്​ മുകളിലുള്ളവര്‍ക്ക് ബുക്ക്​ ചെയ്യാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

by International | 20-10-2021 | 160 views

ജിദ്ദ: സൗദിയില്‍ 18​ വയസിന്​ മുകളിലുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിന്‍ ബൂസ്​റ്റര്‍ ഡോസ്​ എടുക്കാന്‍ തീയതി ബുക്ക്​ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം. രണ്ടാം ഡോസ്​ എടുത്ത്​ ആറ്​ മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്​റ്റര്‍ ഡോസ്​ നല്‍കുക. അത്രയും ഇടവേള എത്തിയവര്‍ മാത്രം​ ബുക്ക്​ ചെയ്യുക.

സിഹ്വത്തി, തവക്കല്‍ന ആപ്ലിക്കേഷനുകളിലൂടെ ബുക്കിങ്​ നടത്താനാകും. ഗുരുതരമായ ആരോഗ്യ പ്രശ്​നങ്ങള്‍ നേരിടുന്നവര്‍ എത്രയും വേഗം ബുസ്​റ്റര്‍ ഡോസ്​ എടുക്കാന്‍ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

അവയവം മാറ്റിവയ്ക്കല്‍, വൃക്കസംബന്ധമായ തകരാറുകള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ രോഗപകരാന്‍ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക്​ മൂന്നാമത്തെ ബൂസ്​റ്റര്‍ ഡോസ് നല്‍കാന്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.കൂടാതെ ബൂസ്​റ്റര്‍ ഡോസ്​ ആഗ്രഹിക്കുന്ന മറ്റ്​ വിഭാഗം ആളുകള്‍ക്ക്​​ ബുക്കിങ്​ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അറിയിച്ചിരുന്നു.

Lets socialize : Share via Whatsapp