എ​ണ്ണ വി​ത​ര​ണം വ​ര്‍ധി​പ്പി​ക്കി​ല്ലെ​ന്ന്​ സൗ​ദി

by Business | 18-10-2021 | 364 views

ജി​ദ്ദ: എ​ണ്ണ വി​ത​ര​ണം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഒ​പെ​ക് രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​യ സൗ​ദി അ​റേ​ബ്യ നി​ര​സി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല 85 ഡോ​ള​റാ​യി​ ഉ​യ​ര്‍​ന്നു. ക​ല്‍ക്ക​രി, പ്ര​കൃ​തി​വാ​ത​കം, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​യും വ​ര്‍ധി​ച്ചു. നേ​ര​ത്തെ നി​ശ്ച​യി​ച്ച​തു പ്ര​കാ​രം ന​വം​ബ​ര്‍ മാ​സ​ത്തി​ലേ വി​ത​ര​ണം കൂ​ട്ടു​ക​യു​ള്ളൂ എ​ന്ന നി​ല​പാ​ടി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്​ സൗ​ദി.

എ​ണ്ണോ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഒ​പെ​ക്' തീ​രു​മാ​നം ന​വം​ബ​റി​ല്‍ എ​ണ്ണ വി​ത​ര​ണം വ​ര്‍ധി​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു. ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉ​യ​രു​മ്ബോ​ഴും ഈ ​തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റം വേ​ണ്ട​തി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന എ​ണ്ണോ​ല്‍​പാ​ദ​ക​രാ​യ സൗ​ദി​യു​ടെ നി​ല​പാ​ട്. ഇ​തോ​ടെ എ​ണ്ണ വി​ല ബാ​ര​ലി​ന് ഒ​രു ശ​ത​മാ​നം വ​ര്‍ധി​ച്ച്‌ 85 ഡോ​ള​റി​ല്‍ എ​ത്തി. ഒ​പെ​കി​ന്‍റ തീ​രു​മാ​ന​ങ്ങ​ള്‍ക്ക് അ​നു​സ​രി​ച്ചാ​ണ് എ​ണ്ണ വി​ല കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യാ​റു​ള്ള​ത്.

Lets socialize : Share via Whatsapp