പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് കുവൈത്ത്

by Business | 13-10-2021 | 364 views

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു തീരുമാനം. പ്രദര്‍ശനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധമാണ്.

ആരോഗ്യ സുരക്ഷ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദിഷ്ട റയില്‍ പദ്ധതി സംബന്ധിച്ച്‌ റോഡ്- ഗതാഗത അതോറിറ്റിയുടെ നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. വാണിജ്യമേഖലയില്‍ വീസ നല്‍കുന്നതിന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാല്‍ കൂടുതല്‍ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലും ആള്‍ക്ഷാമമുണ്ട്.

Lets socialize : Share via Whatsapp