ഖത്തറിലെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

by International | 30-09-2021 | 261 views

ദോഹ: അസമില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി എത്തിയത്.

ഇന്ത്യക്കെതിരെ തെറ്റായ പ്രചാരണങ്ങളിലൂടെ ഇന്ത്യക്കെതിരെ വിദ്വേഷം വളര്‍ത്താനുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഇത്തരം വ്യാജ വാര്‍ത്തകളെയും വീഡിയോകളെയും തൊട്ട് പ്രവാസികള്‍ കരുതിയിരിക്കണമെന്നും ദുരുദ്ദേശ ശ്രമങ്ങള്‍ക്ക് ഇരയാകരുതെന്നും പ്രവാസി ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു.

ഐക്യവും സൌഹാര്‍ദ്ദവും നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ എല്ലാവരോടും തയ്യാറാകണമെന്നും എംബസി പുറത്തിറക്കിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

Lets socialize : Share via Whatsapp