കോവിഡൊഴിഞ്ഞു; ഖത്തറില്‍ ഇനി മുതല്‍ മാളുകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാം

by Business | 30-09-2021 | 491 views

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ അവസാന ഘട്ടം നടപ്പാക്കാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പുതിയ തീരുമാനങ്ങള്‍ ഒക്ടോബര്‍ മൂന്ന് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്തെ മാളുകള്‍ക്ക് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കുട്ടികള്‍ക്ക് പ്രവേശിക്കാം. മാളുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ പരമാവധി 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാം. മാളുകളിലെ പ്രാര്‍ത്ഥന സ്ഥലങ്ങളും ഫിറ്റിംഗ് റൂമുകളും പ്രവര്‍ത്തിക്കും. എല്ലാ കടകളിലും ഒരേസമയം വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ണ്ണയിക്കുന്ന അനുവദനീയമായ പരമാവധി ഉപഭോക്താക്കളെ പാടുള്ളൂ.

Lets socialize : Share via Whatsapp