യുഎഇ യില്‍ വീണ്ടും വാട്ട്‌സ്‌ആപ്പ് കോളുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്

by Abudhabi | 30-09-2021 | 191 views

അബുദാബി: യുഎഇയിലെ ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്‌ആപ്പ്, സ്കൈപ്പ്, മറ്റ് ഇന്റര്‍നെറ്റ് ആപ്പുകള്‍ എന്നിവ ഉപയോഗിച്ച്‌ ഫോണ്‍ വിളിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അനായാസമായി വാട്സാപ്പില്‍ കോള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

പരിമിതമായ സമയത്തേക്ക് വാട്ട്‌സ്‌ആപ്പ് അണ്‍ലോക്ക് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ജിസിസി സൈബര്‍ യുഎഇ സര്‍ക്കാരിന്റെ സൈബര്‍ സെക്യൂരിറ്റി മേധാവി മുഹമ്മദ് അല്‍ കുവൈറ്റ് പറഞ്ഞിരുന്നു. ചില നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുഎഇയിലെ വാട്ട്‌സ്‌ആപ്പ്, ഫെയ്‌സ്‌ടൈം പോലുള്ള ചില വിഐപി സേവനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎഇ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ മേധാവി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിസിനസുകള്‍ക്കായുള്ള മൈക്രോസോഫ്റ്റ് ടീമ്സ്, സൂം, സ്കൈപ്പ് എന്നിവ ജോലിയും പഠന സംബദ്ധമായ ആവശ്യള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.

Lets socialize : Share via Whatsapp