സൗദിയില്‍ 5 വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍

by General | 25-02-2018 | 370 views

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം ശരാശരി 2,40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് തൊഴില്‍മന്ത്രാലയം ലക്ഷ്യമിടുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 12.8 ല്‍ നിന്ന് 9 ശതമാനമാക്കി കുറയ്ക്കുന്നതിനാണ് ഇങ്ങനൊരു തീരുമാനം. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് തൊഴില്‍നല്‍കാന്‍ പ്രത്യേക ഏജന്‍സി രൂപീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തൊഴില്‍ വകുപ്പ് തീരുമാനിച്ചു. ഇത്തരത്തില്‍ 2022 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം ശരാശരി 2,40000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Lets socialize : Share via Whatsapp