അഗ്നിബാധ അടക്കമുള്ള അപകടങ്ങൾക്ക് സാധ്യത; 9500 വാഹനങ്ങളെ തിരികെ വിളിച്ച് യു എ ഇ 

by General | 25-02-2018 | 462 views

യു.എ.ഇ-യിൽ സാങ്കേതിക തകരാറുകൾ മൂലം അഗ്നിബാധ അടക്കമുള്ള അപകട  സാധ്യതകൾ മുന്നിൽ കണ്ട്  2016, 2018 മോഡലുകളിലെ  ഒൻപതിനായിരത്തി അഞ്ഞൂറോളം വാഹങ്ങൾ  വിവിധ കമ്പനികൾ  തിരികെ വിളിക്കുകയാണ്. വാഹനത്തിന്‍റെ സമ്മർദ്ദം   കണ്ടുപിടിക്കാനുള്ള സമ്മർദ്ദ സെൻസറുകളും ജി ജി സെൻസറുകളും അടങ്ങുന്ന എയർബാഗുകൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവ കാലാകാലങ്ങളിൽ പഴക്കം ചെല്ലുന്നതുമൂലം പലവിധ അപകടങ്ങൾ ക്ഷണിച്ചു വരുത്താൻ കാരണമായേക്കാം. യു.എ.ഇയിൽ ടൊയോട്ടയുടെ വിതരണക്കാരായ അൽ-ഫൂട്ടിം മോട്ടോഴ്സ് എയർബാഗ് പ്രശ്നങ്ങളുടെ പേരിൽ 2016 മോഡലിലെ  9,332 ഹിലൂക്, 41 പ്രിയുസ് വാഹനങ്ങൾ തിരികെ വിളിച്ചുകഴിഞ്ഞു. അപകടസാധ്യതയുള്ള  മോഡലുകളുള്ള ഉപഭോക്താക്കളെ എത്രയും വേഗം ബന്ധപ്പെടുമെന്ന് ടൊയോട്ട വിതരണക്കാരും അറിയിച്ചു.

Lets socialize : Share via Whatsapp