
ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന റോഡുകളിലോ ഇടറോഡുകളിലോ ഉള്ള വേഗപരിധി ബഫര്‍ നിര്‍ത്തലാക്കാന്‍ ഒരു തീരുമാനവുമില്ലെന്ന് ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്റ്റര്‍ ലെഫ്റ്റനന്റ്റ് കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്ബി അറിയിച്ചു.
“ന്യായമായ വേഗപരിധി നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്” അല്‍ നഖ്ബി പറഞ്ഞു. പട്രോളും, ബോധവത്കരണ ക്യാംബെയിനുകളും റഡാര്‍ ഉപകരണങ്ങളും ശക്തിപ്പെടുത്താന്‍ ഉദ്ദേശമുണ്ട്. അതിനാലാണ് ഷാർജയിലെ മാലിഹ റോഡിൽ സെൻട്രൽ റീജിയണിൽ 100-ല്‍ നിന്നും 120 കിലോമീറ്റർവരെ സ്പീഡ് ലിമിറ്റ് ഉയർത്തിയത്”- അല്‍ നഖ്ബി
അമിത വേഗതയും അശ്രദ്ധയും കാരണം 3 യുവാക്കള്‍ കഴിഞ്ഞയാഴ്ച റോഡാപകടത്തില്‍ മരിച്ചു. അതിനാല്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി റോഡ്നിയമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.