സൗദി അറേബ്യയില്‍ നഴ്സ് നിയമനം; അപേക്ഷ ക്ഷണിച്ചു

by General | 24-02-2018 | 434 views

സൗദി അറേബ്യയിലെ അല്‍മന ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് ബി.എസ്സി നഴ്സിംഗ് / ജി.എന്‍.എം യോഗ്യതയുളളവരും സൗദി അറ്റസ്റ്റേഷന്‍, പ്രോമെട്രിക് എന്നിവ പൂര്‍ത്തിയാക്കിയവരുമായ വനിതകളില്‍ നിന്ന് സനോര്‍ക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രായം 40-ല്‍ താഴെ. രണ്ടുവര്‍ഷത്തെ പരിചയം വേണം.

അപേക്ഷയും രേഖകളും മാര്‍ച്ച്‌ 10-നകം rmt5.norka@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.net സൈറ്റിലും നോര്‍ക്ക റൂട്ട്സിന്‍റെ കാള്‍ സെന്‍ററിലും ലഭിക്കും. ഫോണ്‍: 1800 425 3939 (ഇന്ത്യയ്ക്കുളളില്‍ നിന്ന്), 0091 471 233 33 39 (വിദേശത്തു നി്ന്ന്). 

Lets socialize : Share via Whatsapp