വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വെബ്സൈറ്റ്

by Business | 25-09-2021 | 348 views

ഷാര്‍ജയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി തട്ടിപ്പ്. പൊതുജനങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് പ്രലോഭനം. ക്രെഡിറ്റ് കാര്‍ഡിലൂടെ പണമടച്ചാല്‍ ബാക്കി തുക വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒട്ടേറെ പേര്‍ക്ക് ഈ കെണിയില്‍ വീണ് പണം നഷ്ടമായി.

ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് കുറഞ്ഞത് മൂന്നു തവണയെങ്കിലും ഇലക്‌ട്രോണിക് ലിങ്കുകള്‍ പരിശോധിച്ച്‌ യഥാര്‍ഥ സൈറ്റാണെന്ന് ഉറപ്പുവരുത്താനും പൊലീസ് നിര്‍ദേശിച്ചു. ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡുമായി ഇതുസംബന്ധമായി ആശയവിനിമയം നടത്താം.

Lets socialize : Share via Whatsapp