കോവിഡ്: യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് 321 കേസുകള്‍

by General | 25-09-2021 | 274 views

അബുദാബി: ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത് 321 പുതിയ കോവിഡ് കേസുകള്‍. 398 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

734,596 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,26,806 പേര്‍ രോഗമുക്തി നേടി. 2089 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 5,701 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 327,300 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. യുഎഇയില്‍ കോവിഡ് വാക്സിനേഷന്‍ വര്‍ധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 91 ശതമാനം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Lets socialize : Share via Whatsapp