ഷാര്‍ജയില്‍ അപകടങ്ങള്‍ അടിയന്തരമായി നേരിടാന്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കുന്നു

by Sharjah | 22-02-2018 | 507 views

ഷാര്‍ജ: രാജ്യത്ത് അപകടങ്ങള്‍ അടിയന്തരമായി നേരിടുന്നതിന് വടക്കന്‍ എമിറേറ്റുകളില്‍ ആറ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ തുറക്കാന്‍ ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് സ്റ്റേഷനുകള്‍ തുറക്കുന്നത്. രാജ്യത്ത് റോഡപകടം മൂലമുള്ള മരണ നിരക്ക് കുറയ്ക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് എമര്‍ജന്‍സി സ്റ്റേഷനുകള്‍ ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഓരോ സ്റ്റേഷനിലും ജോയിന്‍റ് സെന്‍റര്‍, എയര്‍ വിംഗ് ടീം, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് സംഘം എന്നിവയുണ്ടാകുമെന്നും മന്ത്രാലയം റോഡ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അഹമദ് അല്‍ ഹമദായി അറിയിച്ചു.

ഓരോ സ്റ്റേഷനിലേക്കും ഹെലികോപ്റ്ററുകളും നല്‍കുന്നതാണ്. സ്റ്റേഷനോടനുബന്ധിച്ച്‌ ഹെലിപ്പാഡും സ്ഥാപിക്കുന്നതാണ്. റോഡപകടങ്ങളുണ്ടാകുമ്പോള്‍ താമസം കൂടാതെ അപകടം പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍വിംഗ് സഹായിക്കും. ഹെലികോപ്റ്ററില്‍ സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ ടീം അംഗങ്ങളാവും സഞ്ചരിക്കുന്നത്.

Lets socialize : Share via Whatsapp